Pages

Oct 21, 2012

റിപ്പോര്‍ട്ടറും കൊച്ചുവും മുരിങ്ങക്കായും

റിപ്പോര്‍ട്ടറുടെ സുഹൃത്തിന്റെ മകനാണ്‌ കൊച്ചു.പക്ഷേ അങ്ങനെ പറയാമോ എന്നാണ്‌ അവര്‍ണ്യത്തില്‍ ആശങ്ക.കാരണം പലപ്പോലും അപ്പനേക്കാള്‍ നല്ല സുഹൃത്താണ്‌ റിപ്പോര്‍ട്ടര്‍ക്ക്‌ കൊച്ചു പലപ്പോലും. നഴ്‌സറിയിലാണ്‌ ചെക്കനെങ്കിലും അതിബുദ്ധിമാന്‍. നാട്ടു കുരുത്തക്കേടില്‍ പിഎച്ച്‌ഡി.കൊച്ചുവിന്റെ അമ്മവീട്‌ മധ്യ തിരുവിതാംകൂറിലാണ്‌. മലബാറില്‍ വളര്‍ന്ന കൊച്ചു ഒരു അവധിക്കാലത്ത്‌ അമ്മ വീട്ടിലെത്തി. രണ്ടുദിവത്തെ പ്രകടനം കൊണ്ടുതന്നെ അമ്മ വീട്ടുകാര്‍ക്ക്‌ കൊച്ചുവിനെ വെക്കേഷന്‍ ക്‌ളാസില്‍ അയക്കേണ്ടതിന്റെ ആവശ്യകത വ്യക്തമായി.അങ്ങനെ പാവം അവധിക്കാലത്തും ക്‌ളാസ്‌ മുറിയിലേക്ക്‌.ഇപ്പോള്‍ തന്നെ സ്‌ത്രീവിഷയത്തില്‍ ചിന്നക്കണ്ണുള്ള കൊച്ചു വെക്കേഷന്‍ ക്‌ളാസിലും ഒപ്പിച്ചെടുത്തു ചില ലൈന്‍സിനെ.ചോറിനൊപ്പം അമ്മ കൊടുത്തുവിട്ട അവിയലില്‍ നിന്ന്‌ മുരിങ്ങക്കാ എടുത്ത്‌ നീട്ടി അതിലൊരു ഗേള്‍ ഫ്രണ്ടിനോട്‌ കൊച്ചു പ്രണയപൂര്‍വം പറഞ്ഞു, ഊമ്പിക്കോടീ.അതു കേട്ടുകൊണ്ടുവന്ന ടീച്ചര്‍ അടിച്ചതും പിറ്റേന്ന്‌ അമ്മയെ വിളിച്ചോണ്ടുവരണമെന്നും പറഞ്ഞത്‌ എന്തിനാണെന്ന്‌ കൊച്ചുവിന്‌ മനസ്സിലായില്ല. പിറ്റേന്ന്‌ വെക്കേഷന്‍
ക്‌ളാസിലെത്തിയ കൊച്ചുവിന്റെ അമ്മയോട്‌ ഒറ്റ ശ്വാസത്തില്‍ ടീച്ചര്‍ പറഞ്ഞത്‌ കൊച്ചുവിന്റെ ഊമ്പല്‍ പ്രയോഗത്തെ കുറിച്ചാണ്‌. അപ്പോഴാണ്‌ അമ്മ ടീച്ചറോട്‌ ഊമ്പലിന്റെ മലബാര്‍ അര്‍ത്ഥം പറഞ്ഞു കൊടുക്കുന്നത്‌.മധ്യ തിരുവിതാംകൂറില്‍ എത്തിയാല്‍ ചീമ്പുക എന്നേ പറയാവൂ എന്നും കൊച്ചുവിനെ അവര്‍ ചട്ടംകെട്ടി.ഊമ്പലും ചീമ്പലും തമ്മിലുള്ള വ്യത്യാസം മനസിലായില്ലെങ്കിലും മധ്യതിരുവിതാംകൂറില്‍ വന്ന്‌ മുരിങ്ങക്കാ ഊമ്പരുതെന്ന്‌ കൊച്ചുവിന്‌ മനസ്സിലായി.അവധിക്കാലം കഴിഞ്ഞ്‌ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പമാണ്‌ കൊച്ചു നാട്ടില്‍ തിരിച്ചെത്തിയത്‌.അന്ന്‌ കൊച്ചുവിനും മാതാപിതാക്കള്‍ക്കുമൊപ്പം അമ്മയുടെ ബന്ധുക്കള്‍ക്കുമൊപ്പം ഊണുമേശയില്‍ റിപ്പോര്‍ട്ടറുമുണ്ടായിരുന്നു.സാമ്പാറില്‍ നിന്ന്‌ മുരിങ്ങിക്കാ കഷണം എടുത്തുനീട്ടി കൊച്ചു പറഞ്ഞു.മാമാ, ഇതാ മുരിങ്ങിക്കാ ഊമ്പണേല്‍ ഊമ്പിക്കോ ഇനി ചീമ്പണേല്‍ അങ്ങനെ.

No comments:

Post a Comment